ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് 25 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെന്ന നിലയിലാണ്. 10 റണ്‍സുമായി മൊഹമ്മദുള്ളയും മൂന്ന് റണ്ണുമായി മൊസാദെക് ഹൊസൈനുമാണ് ക്രീസില്‍.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് 26 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സുമായി മൊഹമ്മദുള്ളയും നാലു റണ്ണുമായി മൊസാദെക് ഹൊസൈനുമാണ് ക്രീസില്‍.

ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസിനെ(7) ഭുവനേശ്വര്‍ കുമാറും നസിമുള്‍ ഹൊസൈന്‍ ഷാന്റോ(7)യെ ബൂംമ്രയും മടക്കിയതോടെ ബംഗ്ലാദേശ് തുടക്കത്തിലെ തകര്‍ന്നു. പിന്നീട് ഷക്കീബ് അല്‍ ഹസനും മുഷ്ഫീഖുര്‍ റഹീമും കൂടി ബംഗ്ലാദേശിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും ഇരുവരെയും മടക്കി രവീന്ദ്ര ജഡേജ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവും ആഘോഷമാക്കി.

17 റണ്‍സെടുത്ത ഷക്കീബിനെ ജഡേജ ധവാന്റെ കൈകകളിലെത്തിച്ചപ്പോള്‍ 21 റണ്‍സെടുത്ത മുഷ്ഫീഖുര്‍ ചാഹലിന് ക്യാച്ച് നല്‍കി മടങ്ങി. മൊഹമ്മദ് മിഥുനെയും(9) വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ വീണ്ടും ആഞ്ഞടിച്ചതോടെ ബംഗ്ലാദേശ് കൂട്ടത്തകര്‍ച്ചയിലായി.