ഏഷ്യാ കപ്പിനെത്തുമ്പോള്‍ പാക്കിസ്ഥാന്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിച്ച ബാറ്റ്സ്മാനാണ് ഫക്കര്‍ സമന്‍. എന്നാല്‍ ഇത്തവണ സമന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. നാലു കളികളില്‍ നിന്ന് 55 റണ്‍സ് മാത്രമാണ് യുവ സൂപ്പര്‍താരത്തിന്റെ ഇതുവരെയുള്ള റണ്‍ നേട്ടം. ഇതില്‍ സൂപ്പര്‍ ഫോറില്‍ കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ നേടിയ 31 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
ദുബായ്: ഏഷ്യാ കപ്പിനെത്തുമ്പോള്‍ പാക്കിസ്ഥാന്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിച്ച ബാറ്റ്സ്മാനാണ് ഫക്കര്‍ സമന്‍. എന്നാല്‍ ഇത്തവണ സമന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. നാലു കളികളില്‍ നിന്ന് 55 റണ്‍സ് മാത്രമാണ് യുവ സൂപ്പര്‍താരത്തിന്റെ ഇതുവരെയുള്ള റണ്‍ നേട്ടം. ഇതില്‍ സൂപ്പര്‍ ഫോറില്‍ കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ നേടിയ 31 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
ഇന്ത്യക്കെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും കുല്‍ദീപ് യാദവിന്റെ പന്തില്‍ സ്ലോഗ് സ്വീപ്പിന് ശ്രമിച്ച സമന് പിഴച്ചു. അടിതെറ്റി വീണ സമനെ അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചു. അടിതെറ്റി വീണ് സമന്‍ പുറത്തായരീതിയെ കളിയാക്കിക്കൊല്ലുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഇതെന്താ മുജ്ര ഡാന്‍സാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചോദ്യം.
