ഏഷ്യാകപ്പില്‍ കോലിക്ക് വിശ്രമം അനുവദിച്ചത് ടീമിന്‍റെ ജയസാധ്യതകളെ ബാധിക്കുമെന്ന വാദം തള്ളി മുന്‍ നായകന്‍


ദില്ലി‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീം മോശമായി കളിച്ചുവെന്ന അഭിപ്രായം തനിക്കില്ലെന്ന് മുന്‍ നായകന്‍ കപില്‍ദേവ്. 'പരമ്പര മൊത്തമായി വിലയിരുത്തിയാല്‍ ടീം മോശമെന്ന് പറയാനാകില്ല. പലപ്പോഴും ടീം തിരിച്ചുവന്ന് നന്നായി കളിച്ചിട്ടുണ്ട്. ഒരാളെതന്നെ എപ്പോഴും ആശ്രയിച്ചാല്‍ ഒരു പരമ്പര ജയിക്കാന്‍ ടീമിനാവില്ല. ടീമില്‍ എല്ലാവരും ഒത്തൊരുമിച്ച് വന്നാലേ ജയം നേടാനാകൂ'. ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന നായകന്‍ പറഞ്ഞു. 

ഏഷ്യാകപ്പില്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചത് ടീമിന്‍റെ ജയസാധ്യതകളെ ബാധിക്കുമെന്ന വാദവും കപില്‍ദേവ് തള്ളി. അത്‌ല്റ്റിക് ഫെഡറേഷനും ടെറിട്ടോറിയല്‍ സേനയും സംയുക്തമായി സംഘടിപ്പിക്കുന്ന മാരത്തോണ്‍ ചാമ്പ്യന്‍ഷിപ്പിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയപ്പോഴാണ് കപില്‍ദേവിന്‍റെ പ്രതികരണം. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ പരമ്പര 3-1ന് ഇന്ത്യ കൈവിട്ടിരുന്നു.