ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ മഷ്റഫി മൊര്‍ത്താസയുടെ പ്രകടനമായിരുന്നു. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം പാക്കിസ്ഥാന്‍ ഷൊയൈബ് മാലിക്കിലൂടെയും ഇമാമുള്‍ ഹഖിലൂടെയും കരകയറുമ്പോഴായിരുന്നു 21-ാം ഓവറില്‍ റൂബല്‍ ഹൊസൈന്റെ പന്തില്‍ മൊര്‍ത്താസയുടെ പറക്കും ക്യാച്ച് പിറന്നത്.
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ മഷ്റഫി മൊര്‍ത്താസയുടെ പ്രകടനമായിരുന്നു. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം പാക്കിസ്ഥാന്‍ ഷൊയൈബ് മാലിക്കിലൂടെയും ഇമാമുള്‍ ഹഖിലൂടെയും കരകയറുമ്പോഴായിരുന്നു 21-ാം ഓവറില്‍ റൂബല്‍ ഹൊസൈന്റെ പന്തില്‍ മൊര്‍ത്താസയുടെ പറക്കും ക്യാച്ച് പിറന്നത്.
മിഡ്‌വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി നേടാനുള്ള മാലിക്കിന്റെ ശ്രമമായിരുന്നു മൊര്‍ത്താസയുടെ മികവിന് മുന്നില്‍ തോറ്റുപോയത്. ഇമാമുള്‍ ഹഖും മാലിക്കും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പാക്കിസ്ഥാനെ വിജയത്തിലേക്ക് അടുപ്പിക്കുമെന്ന ഘട്ടത്തിലായിരുന്നു ആ ക്യാച്ച്.
അതോടെ പാക്കിസ്ഥാന്റെ വിജയപ്രതീക്ഷ മങ്ങി. 35കാരനായ മൊര്‍ത്താസ ഏത് യുവതാരത്തെയും അസൂയപ്പെടുത്തുവിധമാണ് ക്യാച്ച് കൈയിലൊതുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്ഫീഖുര്‍ റഹീമിന്റെ(99) അര്‍ധസെഞ്ചുറി മികവില്‍ 239 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്റെ മറുപടി 202 റണ്‍സിലൊതുങ്ങി.
