ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന്റെ വിജയശില്‍പിയായിട്ടും മുഷ്ഫിഖുര്‍ റഹ്മാന് നാണക്കേടിന്റെ റെക്കോര്‍ഡ്.99 റണ്‍സെടുത്ത് പുറത്തായ മുഷ്ഫീഖുറായിരുന്നു ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ പുറത്താവുന്ന ആദ്യ ബംഗ്ലാദേശി ബാറ്റ്സ്മാനാണ് മുഷ്ഫീഖുര്‍. നേരത്തെ 2009ല്‍ മുഷ്ഫീഖുര്‍ 98 റണ്‍സില്‍ പുറത്തായിരുന്നു.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന്റെ വിജയശില്‍പിയായിട്ടും മുഷ്ഫിഖുര്‍ റഹ്മാന് നാണക്കേടിന്റെ റെക്കോര്‍ഡ്.
99 റണ്‍സെടുത്ത് പുറത്തായ മുഷ്ഫീഖുറായിരുന്നു ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ പുറത്താവുന്ന ആദ്യ ബംഗ്ലാദേശി ബാറ്റ്സ്മാനാണ് മുഷ്ഫീഖുര്‍. നേരത്തെ 2009ല്‍ മുഷ്ഫീഖുര്‍ 98 റണ്‍സില്‍ പുറത്തായിരുന്നു.

2015നുശേഷം പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ നാലാം ജയമാണ് കഴിഞ്ഞ ദിവസം നേടിയത്. 2014ലെ ഏഷ്യാ കപ്പിലായിരുന്നു പാക്കിസ്ഥാന്‍ അവസാനമായി ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്.

ഈ വര്‍ഷം ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത എല്ലാ മത്സരങ്ങളും ജയിച്ച ടീമെന്ന റെക്കോര്‍ഡും ബംഗ്ലാദേശ് സ്വന്തമാക്കി. ഏഴ് കളികളാണ് ബംഗ്ലാദേശ് ജയിച്ചത്.

2014നുശേഷം ആദ്യമായാണ് ബംഗ്ലാദേശ് തമീം ഇംക്ബാലും ഷക്കീബ് അല്‍ ഹസനും ഇല്ലാതെ ഒരു ഏകദിന മത്സരത്തിനിറങ്ങുന്നത്.