Asianet News MalayalamAsianet News Malayalam

പാക് തോല്‍വിയെക്കുറിച്ച് കളിയാക്കി ചോദിച്ച ഇന്ത്യന്‍ അവതാരകയോട് ചൂടായി ഷൊയൈബ് അക്തര്‍

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ തോല്‍വിയെക്കുറിച്ച് പരിഹാസരൂപേണ ചോദ്യങ്ങള്‍ ചോദിച്ച ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയോട് ചൂടായി മുന്‍ പാക് താരം ഷൊയൈബ് അക്തര്‍. എബിപി ന്യൂസ് അവതാരകയോടാണ് അക്തര്‍ ടെലിവിഷന്‍ ചര്‍ച്ചക്കിടെ ദേഷ്യപ്പെട്ടത്.

Asia Cup 2018 Shoaib Akhtar lashes out at Indian television news anchor for her question
Author
Mumbai, First Published Sep 26, 2018, 4:25 PM IST

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ തോല്‍വിയെക്കുറിച്ച് പരിഹാസരൂപേണ ചോദ്യങ്ങള്‍ ചോദിച്ച ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയോട് ചൂടായി മുന്‍ പാക് താരം ഷൊയൈബ് അക്തര്‍. എബിപി ന്യൂസ് അവതാരകയോടാണ് അക്തര്‍ ടെലിവിഷന്‍ ചര്‍ച്ചക്കിടെ ദേഷ്യപ്പെട്ടത്.

ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ തുടച്ചുനീക്കപ്പെട്ടുവെന്നും ഇനിയും ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുകയെന്നുമായിരുന്നു അവതാരകയുടെ ചോദ്യം. എന്നാല്‍ താങ്കള്‍ ക്രിക്കറ്റിനെക്കുറിച്ച് ചോദിച്ചാല്‍ ഞാന്‍ മറുപടി നല്‍കാമെന്നും അല്ലാതെ പാക്കിസ്ഥാന്‍ ഒലിച്ചുപോയി എന്നൊക്കെ പറഞ്ഞാല്‍ മറുപടി നല്‍കാനാവില്ലെന്നും അക്തര്‍ തുറന്നു പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും സന്ദീപ് പാട്ടീലും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യ പാക്കിസ്ഥാനെ ആധികാരികമായി കീഴടക്കിയിരുന്നു. ഇന്ന് നടക്കുന്ന ബംഗ്ലാദേശ്-പാക്കിസ്ഥാന്‍ മത്സര വിജയികളാകും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios