പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയുടെ ഭര്‍ത്താവുമായ ഷൊയൈബ് മാലിക്കിനെ മലയാളികള്‍ ഗ്യാലറിയിലിരുന്ന പുയ്യാപ്ലേ..എന്ന് വിളിച്ചതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. അതിന് പിന്നാലെ മാലിക്കിനെ ജീജു(ഹിന്ദിയില്‍ സഹോദരീ ഭര്‍ത്താവിനെ വിളിക്കുന്ന പേര്)

ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയുടെ ഭര്‍ത്താവുമായ ഷൊയൈബ് മാലിക്കിനെ മലയാളികള്‍ ഗ്യാലറിയിലിരുന്ന പുയ്യാപ്ലേ..എന്ന് വിളിച്ചതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. അതിന് പിന്നാലെ മാലിക്കിനെ ജീജു(ഹിന്ദിയില്‍ സഹോദരീ ഭര്‍ത്താവിനെ വിളിക്കുന്ന പേര്) എന്ന് വിളിച്ച് ഗ്യാലറിയിലിരുന്ന ഇന്ത്യന്‍ ആരാധകര്‍. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഇന്ത്യന്‍ ആരാധകര്‍ മാലിക്കിനെ ഉറക്കെ ജീജു എന്ന് വിളിച്ചത്.

മലയാളികളുടെ പുയ്യാപ്ല വിളിയോട് പ്രതികരിക്കാതിരുന്ന മാലിക്ക് പക്ഷെ ജീജു വിളിയോട് പ്രതികരിച്ചു. ഇന്ത്യന്‍ ആരാധകരെ തിരിഞ്ഞുനിന്ന് മാലിക്ക് അഭിവാദ്യം ചെയ്തു. സൂപ്പര്‍ ഫോറില്‍ അഫ്ഗാനെതിരെ പാക്കിസ്ഥാനെ ജയിപ്പിച്ച മാലിക്ക് ഇന്നലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ 78 റണ്ണുമായി പാക്കിസ്ഥാന്റെ ടോപ് സ്കോററുമായിരുന്നു.

Scroll to load tweet…

ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് സൈന്‍ ഔട്ട് ചെയ്യുന്നതാണ് നല്ലതെന്ന് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ സാനിയ വ്യക്തമാക്കിയിരുന്നു. ഗര്‍ഭിണിയായ സാനിയ ഇപ്പോള്‍ മത്സര ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.