അനസ് എടത്തൊടിക, ടിപി രഹനേഷ് എന്നീ മലയാളി താരങ്ങള്‍ ടീമില്‍ ഇടം നേടി.

ഏഷ്യാ മലയാളി താരം സികെ വിനീതും സുനില്‍ ഛേത്രിയെയും പുറത്തിരുത്തി കപ്പ് യോഗ്യതക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 27 ന് ബിഷേക്കിലെ ഒമുര്‍സകോവ് സ്റ്റേഡിയത്തില്‍ വെച്ചാണ് കിര്‍ഗിസ്ഥാനുമായയുള്ള ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങള്‍ നടക്കുക.

അതേസമയം അനസ് എടത്തൊടിക, ടിപി രഹനേഷ് എന്നീ മലയാളി താരങ്ങള്‍ ടീമില്‍ ഇടം നേടി. 32 അംഗ ടീമിനെയാണ് പരിശീലകന്‍ സ്റ്റീവന്‍ കോണ്‍സ്റ്റന്റെന്‍ പ്രഖ്യാപിച്ചത്. 

ഇന്ത്യയുടെ ഏഷ്യാ കപ്പ് സാധ്യതാ ടീം: 

മുന്നേറ്റം: ഹിതേഷ് ശര്‍മ്മ, ബല്‍വന്ത് സിംഗ്, ജെജെ ലാല്‍പെഗ്ല, സെമിന്‍ലെന്‍ ഡന്‍ഗല്‍, അലന്‍ ഡിയോറി, മന്‍വീര്‍ സിംഗ്, സുമേത് പാസി.

മധ്യനിര: ജാക്കിചന്ദ് സിംഗ്, ഉദാന്ത സിംഗ്, സെയ്തിസെന്‍ സിംഗ്, ധാനപാല്‍ ഗണേഷ്, അനിരുദ്ധ് താപ്പ, ജര്‍മന്‍പ്രീത് സിംഗ്, റൌളിന്‍ ബോര്‍ഗ്‌സ്, മുഹമ്മദ് റഫീഖ്, കാവിന്‍ ലോബോ, ബികേഷ് ജെയ്‌റു, ഹലിചരന്‍ നര്‍സറി.

പ്രതിരോധം: പ്രീതം കോട്ടല്‍, നിഷു കുമാര്‍, ലാല്‍റുവാത്താര, അനസ് എടത്തോടിക, സന്ദേശ് ജിങ്കന്‍, സലാം രഞ്ജന്‍ സിംഗ്, സാര്‍തക് ഗോലുയി, ജെറി ലാല്‍രിന്‍സുവാല, നാരായണ്‍ ദാസ്, സുഭാശിഷ് ബോസ്.

ഗോള്‍കീപ്പര്‍: ഗുര്‍പ്രീത് സിംഗ് സന്ധു, വിശാല്‍ കൈത്, അമരീന്ദര്‍ സിംഗ്, ടിപി രഹനേഷ് എന്നിവര്‍ ടീമിലുണ്ട്.