കകമിഗഹാര: എഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ ഇന്ന് ചൈനക്കെതിരെ. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാന്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. നിലവിലെ ചാമ്പ്യന്‍മാരായ ജപ്പാനെ തകര്‍ത്താണ് ഇന്ത്യന്‍ സംഘം ഫൈനലിലെത്തിയത്. പുരുഷ ടീം കിരീടം നേടിയത് തങ്ങളെ പ്രചോദിപ്പിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ റാണി അഭിപ്രായപ്പെട്ടു.

തോല്‍വിയറിയാതെയാണ് ഇന്ത്യന്‍ ടീം ഫൈനല്‍ വരെയെത്തിയത്. ശക്തരായ ജപ്പാനെ സെമിയില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിറങ്ങുക. ഫൈനല്‍ കളിക്കാന്‍ ടീം പൂര്‍ണ്ണ സജ്ജരാണെന്നും റാണി പറഞ്ഞു. പുരുഷവിഭാഗത്തില്‍ മലേഷ്യയെ തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത്.