ദേശീയ റെക്കോര്‍ഡ് തിരുത്തിയ പ്രകടനം പുറത്തെടുത്തിട്ടും ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നഷ്ടമായതില്‍ മനമിടറി മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ്. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഫൈനലില്‍ അഞ്ചാമതായാണ് സജന്‍ ഫിനിഷ് ചെയ്തതത്. 1:57.75 സമയത്തില്‍ ഫിനിഷ് ചെയ്ത സജന്‍ ഈ വര്‍ഷം മെയില്‍ സിംഗപ്പൂരില്‍ സ്ഥാപിച്ച 1:58.08 സെക്കന്‍ഡെന്ന തന്റെ തന്നെ റെക്കോര്‍ഡും തിരുത്തി.

ജക്കാര്‍ത്ത: ദേശീയ റെക്കോര്‍ഡ് തിരുത്തിയ പ്രകടനം പുറത്തെടുത്തിട്ടും ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നഷ്ടമായതില്‍ മനമിടറി മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ്. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഫൈനലില്‍ അഞ്ചാമതായാണ് സജന്‍ ഫിനിഷ് ചെയ്തതത്. 1:57.75 സമയത്തില്‍ ഫിനിഷ് ചെയ്ത സജന്‍ ഈ വര്‍ഷം മെയില്‍ സിംഗപ്പൂരില്‍ സ്ഥാപിച്ച 1:58.08 സെക്കന്‍ഡെന്ന തന്റെ തന്നെ റെക്കോര്‍ഡും തിരുത്തി.

ഒന്നാം സ്ഥാനത്തെത്തിയ ജപ്പാന്റെ ഡൈയാ സേറ്റോയേക്കാള്‍ 3.22 സെക്കന്‍ഡിന്റെ സമയവ്യത്യാസത്തിലാണ് സജന്‍ ഫിനിഷ് ചെയ്തത്. മൂന്നാം ലൈനില്‍ നീന്തിയ സജന്‍ തുടക്കം മുതല്‍ മികച്ചരീതിയിലായിരുന്നു മുന്നേറിയത്. ഒളിംപിക് മെഡല്‍ ജേതാക്കളടക്കമുള്ള കടുത്ത എതിരാളികളോടാണ് മത്സരിച്ചതെന്നും മെഡല്‍ നഷ്ടമായതില്‍ കടുത്ത നിരാശയുണ്ടെന്നും മത്സരശേഷം സജന്‍ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

"കഴിഞ്ഞ ഒരുവര്‍ഷമായി ഏഷ്യന്‍ ഗെയിംസ് ലക്ഷ്യമിട്ട് നടത്തിയ കഠിന പരിശീലനത്തിന് ഫലം ലഭിക്കാത്തതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ സജന്റെ വാക്കുകള്‍ ഇടറി. മെഡലില്ലെങ്കിലും ഫൈനലിലെത്തിയ പ്രകടനത്തോടെ സജന്‍ പുതിയ ചരിത്രംകുറിച്ചു.