പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍ സെമിയിലെത്തി. ഇതോടെ ഇന്ത്യ മൂന്നാം മെഡല്‍ ഉറപ്പിച്ചു.
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ മൂന്നാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. പുരുഷ സിംഗിള്‍സില്‍ കൊറിയന്‍ താരത്തെ തോല്‍പിച്ച് ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍ സെമിയിലെത്തി. ആദ്യ സെറ്റ് കൈവിട്ടശേഷം രണ്ട് സെറ്റുകള്‍ നേടിയാണ് ഗുണേശ്വരന്‍ സെമിയുറപ്പിച്ചത്. സ്‌കോര്‍ 6-7, 6-4, 7-6.
