ചെന്നൈ: മഴ കളിച്ച ചെപ്പോക്ക് ഏകദിനത്തില്‍ ഓസീസിന് 21 ഓവറില്‍ 164 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ പാണ്ഡ്യയുടെയും ധോണിയുടെയും മികവില്‍ 50 ഓവറില്‍ 281 റണ്‍സെടുത്തിരുന്നു. എന്നാല്‍ മഴ രണ്ട് തവണ കളിമുടക്കിയതോടെ വിജയലക്ഷ്യം പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്സ് കഴിഞ്ഞയുടനെ ആരംഭിച്ച മഴയാണ് കളി വൈകിപ്പിച്ചത്.
66 പന്തില്‍ 83 റണ്‍സെടുത്ത പാണ്ഡ്യയും 88 പന്തില്‍ 79 റണ്‍സെടുത്ത ധോണിയുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിയത്. തുടക്കത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ആഞ്ഞടിച്ച കോള്‍ട്ടര്‍നൈലിന് മുന്നില്‍ ഇന്ത്യന്‍ മുന്‍നിര തകരുകയായിരുന്നു. ആദ്യ ഏകദിനം ജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
