ഓസ്ട്രേലിയയ്ക്ക് എതിരെ വന്‍ തോല്‍വി വഴങ്ങിയ ഇന്ത്യയുടെ മുറിലില്‍ ഉപ്പുതേക്കുന്ന പ്രസ്താവനകളുമായി ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. 333 റണ്‍സിനാണ് ഇന്ത്യ തോറ്റത്. സ്‌പിന്‍ കെണി ഒരുക്കി വിജയിക്കാമെന്ന ഇന്ത്യയുടെ തന്ത്രം തിരിഞ്ഞുകുത്തിയപ്പോള്‍ കൊഹ്‌ലിപ്പടയ്‌ക്ക് നാണംകെട്ട തോല്‍വി. ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ തലകുനിച്ച സംഭവത്തില്‍ സ്മിത്ത് പറയുന്നത് ഇങ്ങനെ.

ഇന്ത്യക്കാര്‍ അവര്‍ക്ക് വേണ്ടിയുള്ള പിച്ചാണ് ഉണ്ടാക്കിയത്, എന്നാല്‍ അവിടെ മേല്‍ക്കൈ നേടിയത് ഓസ്ട്രേലിയ ആണെന്ന് മാത്രം. ഇന്ത്യയ്ക്ക് പ്രത്യേകതരം പിച്ചില്‍ മാത്രമേ കളിക്കാന്‍ പറ്റുകയുള്ളൂവെന്നാണ് പറയുന്നത്. അതേ അവര്‍ ആ പിച്ചില്‍ മികച്ച സ്പിന്‍ എറിഞ്ഞു എന്നാല്‍ വിക്കറ്റില്‍ ഒന്നും തൊട്ടില്ല. പക്ഷെ ഞങ്ങള്‍ ലക്ഷ്യം കണ്ടു.

ബംഗളൂരുവില്‍ ഇന്ത്യക്കാര്‍ എന്താണ് ഒരുക്കുന്നത് എന്ന് കാത്തിരിക്കുകയാണ് ഞങ്ങള്‍, 4000ത്തോളം ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയ്ക്കെതിരെ വിജയം നേടുന്നത്. ഞങ്ങള്‍ക്ക് വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു, ഇന്ത്യ ഞങ്ങളെ 4-0ത്തിന് തോല്‍പ്പിക്കും എന്നാണ് ചിലര്‍ പറഞ്ഞിരുന്നത് അത് ഇനി നടക്കില്ല. മുന്‍ ഇന്ത്യന്‍ സ്പിന്നിര്‍ ഹര്‍ഭജന്‍ സിംഗാണ് ഇന്ത്യ ഓസ്ട്രേലിയയെ 4-0ത്തിന് തോല്‍പ്പിക്കും എന്ന് പറഞ്ഞത്.