ആഷസ് പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് 209 എന്ന നിലയിലാണ്. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഉസ്മാന്‍ കാവ്ജ 53 റണ്‍സും ഡേവിഡ് വാര്‍ണര്‍ 47 റണ്‍സുമെടുത്തു. നായകന്‍ സ്റ്റീവന്‍ സ്മിത്ത് 40 റണ്‍സെടുത്ത് പുറത്തായി. 10 റണ്‍സെടുത്ത ഓപ്പണ!ര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് റണ്ണൗട്ടാകുകയായിരുന്നു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 36 റണ്‍സോടെ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും 20 റണ്‍സോടെ ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍, ക്രിസ് വോക്ക്‌സ്, ക്രെയ്ഗ് ഓവര്‍ട്ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.