ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ പരമ്പര പൂര്‍ത്തിയായ ശേഷം ലീമാന്‍ ടീം വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

സിഡ്‌നി: സാന്‍ഡ്‌പേപ്പര്‍ വിവാദത്തില്‍ ഉലഞ്ഞു നില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തി കൊണ്ട് കോച്ച് ഡാരന്‍ ലേമാന്‍ രാജിവയ്ക്കുന്നു. 

പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ലീമാന്‍ രാജിതീരുമാനമെടുത്തിരിക്കുന്നത്. സംഭവത്തില്‍ കോച്ചിന് പങ്കില്ലെന്ന് രാജിവച്ച മുന്‍ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ പരമ്പര പൂര്‍ത്തിയായ ശേഷം ലീമാന്‍ ടീം വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.