മെല്‍ബണ്‍: നാല് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍മാരെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്‍ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായി തുടരും. ക്വീന്‍സ്‍ലാന്‍ഡ് സ്‌പിന്നര്‍ മിച്ച് സ്വപ്സണ്‍ ആണ് 16 അംഗ ടീമിലെ പുതുമുഖം.
ആഷ്‌ടണ്‍ ആഗര്‍, നഥാന്‍ ലിയോണ്‍, സ്റ്റീഫന്‍ ഒകീഫി എന്നിവരാണ് മറ്റ് സ്‌പിന്നര്‍മാര്‍. സ്‌പിന്‍ ഓള്‍റൗണ്ടറായി ഗ്ലെന്‍ മാക്സ്‌വെല്ലും ടീമിലുണ്ട്. ഷോണ്‍ മാര്‍ഷും മിച്ചല്‍ മാര്‍ഷും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മിച്ചല്‍ കാര്‍ട്ട്‍വെയ്റ്റിനെ ഒഴിവാക്കി.
മാത്യൂ വെയ്ഡാണ് ടീമിലെ ഏക വിക്കറ്റ് കീപ്പര്‍. ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, പീറ്റര്‍ഹാന്‍ഡ്സ്കോംപ്, ജോഷ് ഹെയ്സല്‍വുഡ് തുടങ്ങിയവരും ടീമിലുണ്ട്. ഫെബ്രുവരി 23ന് പൂനെയിലാണ് ഒന്നാം ടെസ്റ്റ്. ബാംഗലൂരു, റാഞ്ചി, ധര്‍മ്മശാല എന്നിവിടങ്ങളിലാണ് മറ്റ് ടെസ്റ്റുകള്‍ നടക്കുക.
