കിരീടം നിലനിര്‍ത്താന്‍ ഓസീസ് ശ്രമിക്കുമ്പോള്‍ ആദ്യ കിരീടമാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടം ആവേശകരമാകും.

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക പോരാട്ടത്തിന് ഒരു അഞ്ച് നാള്‍ കൂടി. കിരീടം നിലനിര്‍ത്താന്‍ ഓസീസ് ഇറങ്ങുമ്പോള്‍, ആദ്യ കിരീടമാണ് ലക്ഷ്മിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. രിചയമ്പരായ, കരുത്തരായ ഓസ്‌ട്രേലിയ. അവസാന പന്ത് വരെ ജയിക്കാന്‍ വേണ്ടി പൊരുതുന്ന ദക്ഷിണാഫ്രിക്ക. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ചവര്‍ തമ്മില്‍ ലോര്‍ഡ്‌സില്‍ പോരിനിറങ്ങും. ലോക ക്രിക്കറ്റിലെ ക്ലാസിക് പോരാട്ടം 11 മുതല്‍. കഴിഞ്ഞ തവണ ഇന്ത്യയെ തോല്‍പിച്ച് കിരീടം നേടിയ ഓസ്‌ട്രേലിയ കരുത്തരാണ്.

ബാറ്റിങ്ങിലും ബോളിങ്ങിലും ടീം സെറ്റ്. ഒപ്പം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തന്ത്രങ്ങളും ഓസീസിന് മേല്‍ക്കെ നല്‍കും. ഓസ്‌ട്രേലിയക്ക് ഫൈനല്‍ മറ്റൊരു കിരീടത്തിലേക്കുള്ള വാതിലാണെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇതൊരു അഭിമാന പോരാട്ടമാണ്. ലോക വേദികളില്‍ സ്ഥിരം തല താഴ്ത്തി മടങ്ങുന്ന ടീമിന് ഓസീസിനെ തോല്‍പിച്ച് കിരീടമുയര്‍ത്താനായാല്‍ വലിയ നേട്ടമാകും. ഒപ്പത്തിനൊപ്പം പോന്ന ടീമുകളുടെ പോരാട്ടമാകും ലോര്‍ഡ്‌സിലേതെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍.

അവസാന 19 ടെസ്റ്റില്‍ 13ഉം ജയിച്ചാണ് ഓസീസ് ഫൈനല്‍ പോരിനെത്തുന്നതെങ്കില്‍ അവസാന ഏഴ് ടെസ്റ്റില്‍ ഏഴും ജയിച്ചവരാണ് ദക്ഷിണാഫ്രിക്ക. നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ അവസാന അഞ്ച് ടെസ്റ്റില്‍ ഇരു ടീമുകള്‍ക്കും രണ്ട് വീതം ജയം. 

ഒരെണ്ണം സമനിലയില്‍. പഴയ കഥകളും റെക്കോര്‍ഡും തല്‍ക്കാലം മറക്കാം. പുതിയ ചരിത്രം കുറിക്കാനുള്ള ശ്രമത്തിലാണ് ഇരു ടീമുകളും.

YouTube video player