ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. രണ്ട് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ആദ്യ ടി20 മത്സരമാണ് ഇന്ന് നടക്കുന്നത്. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് ഇന്ന് ഓസീസിന് വേണ്ടി ആദ്യ ടി20 മത്സരം കളിക്കും.
വിശാഖപട്ടണം: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. രണ്ട് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ആദ്യ ടി20 മത്സരമാണ് ഇന്ന് നടക്കുന്നത്. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് ഇന്ന് ഓസീസിന് വേണ്ടി ആദ്യ ടി20 മത്സരം കളിക്കും. ടീമിന്റെ വിക്കറ്റ് കീപ്പറും ഹാന്‍ഡ്‌സ്‌കോംപാണ്. ഡാര്‍സി ഷോര്‍ട്ട് ഓസീസിന് വേണ്ടി ഓപ്പണ്‍ ചെയ്യും.
ടോസ് ലഭിച്ചിരുന്നെങ്കില്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തേനെയെന്ന് കോലി ടോസിന് ശേഷം പറഞ്ഞു. ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുല്‍ ഇന്ന് ഓപ്പണ്‍ ചെയ്യും. ശിഖര്‍ ധവാനാണ് പുറത്തിരിക്കുക. അതോടൊപ്പം മായങ്ക് മര്‍കണ്ഡേഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തും. വിജയ് ശങ്കറിന് പകരമാണ് മര്‍കണ്ഡേ കളിക്കുക. ഭുവനേശ്വര്‍ കുമാറിന് പകരം ഉമേഷ് യാദവും പന്തെടുക്കും.
ടീം ഇന്ത്യ: രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി, ഋഷഭ് പന്ത്, എം.എസ്. ധോണി, ദിനേശ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, ഉമേഷ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, മായങ്ക് മര്‍കണ്ഡേ, ജസ്പ്രീത് ബുംറ.
