ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍ ഹിറ്റ് വിക്കറ്റായി പുറത്താവുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. അതുതന്നെ ബാക് ഫൂട്ടില്‍ കളിക്കുമ്പോള്‍ കാലുകൊണ്ടാകും പുറത്തായിട്ടുണ്ടാകു. എന്നാല്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ജേക് വെതറാള്‍ഡ് ഇത്തവണ പതിവ് രീതികളൊന്ന് ഒന്ന് മാറ്റിപ്പിടിച്ചു.

സിഡ്നി: ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍ ഹിറ്റ് വിക്കറ്റായി പുറത്താവുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. അതുതന്നെ ബാക് ഫൂട്ടില്‍ കളിക്കുമ്പോള്‍ കാലുകൊണ്ടാകും പുറത്തായിട്ടുണ്ടാകു. എന്നാല്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ജേക് വെതറാള്‍ഡ് ഇത്തവണ പതിവ് രീതികളൊന്ന് ഒന്ന് മാറ്റിപ്പിടിച്ചു.

എന്‍പിഎസും വിക്ടോറിയയും തമ്മിലുള്ള മത്സരത്തിനിടെ ഫ്രണ്ട് ഫൂട്ട് ഡ്രൈവിന് ശ്രമിച്ച വെതറാള്‍ഡിന് പിഴച്ചു. ബാറ്റിന്റെ എഡ്ജില്‍ കൊണ്ട പന്ത് പാഡില്‍ തട്ടി വിക്കറ്റിന് പുറകിലേക്ക് പോയി. പക്ഷെ ഇതിനിടെ വെതറാള്‍ഡിന്റെ ബാറ്റിലെ പിടി വിട്ടു. തലക്കുമീതെ പൊങ്ങിയ ബാറ്റ് നേരെ വന്നുവീണത് വിക്കറ്റിന് മുകളില്‍.

Scroll to load tweet…

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഈ വിഡീയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വെതറാള്‍ഡിന്റെ പുറത്താകല്‍ കണ്ട സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത് ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണ്.