മെല്‍ബണ്‍: ഓസ്‍ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ രണ്ടാം സീഡ് സെറീന വില്ല്യംസ് രണ്ടാം റൗണ്ടില്‍.സ്വിസ് താരം ബെലിന്‍ഡാ ബെന്‍ചിച്ചിനെയാണ് സെറീന തോല്‍പ്പിച്ചത്. സ്കോര്‍ 6-4, 6-3.അഞ്ചാം സീഡ് കരോലിനാ പ്ലിസ്കോവ, ഒന്‍പതാം സീഡ് യൊഹാന കോന്റ മുന്‍ ലോക ഒന്നാം നമ്പര്‍ കരോലിന്‍ വോസ്നിയാക്കി എന്നിവരും രണ്ടാം റൗണ്ടിലെത്തി.

എന്നാല്‍ പതിനെട്ടാം സീഡ് സമാന്ത സ്റ്റോസര്‍ ആദ്യ റൗണ്ടില്‍പുറത്തായി. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചും മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാലും മൂന്നാം സീഡ് മിലോസ് റാവോണിക്കും രണ്ടാം റൗണ്ടില്‍ കടന്നു. ഒന്നാം റൗണ്ടില്‍ ജോക്കോവിച്ച് വെര്‍ഡാസ്കോയെയും, നദാല്‍ മേയറെയും ആണ് തോല്‍പ്പിച്ചത്.

അഞ്ച് മണിക്കൂറും 14 മിനിട്ടും നീണ്ട മരാത്തണ്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയുടെ ഇവാ കാര്‍ലോവിച്ച് അര്‍ജന്റീനയുടെ ഹൊറാക്കിയോ സബല്ലോസിനെ കീഴടക്കി. സ്കോര്‍ 6-7 (6-8) 3-6 7-5 6-2 22-20,