പെര്‍ത്ത്‍: ബിഗ് ബാഷ് ടി20 ലീഗിനിടെ തലകറക്കം അനുഭവപ്പെട്ട പെര്‍ത്ത് സ്‌കോച്ചേര്‍സ് താരം നഥാന്‍ കോള്‍ട്ടര്‍ നൈല്‍ ആശുപത്രിയില്‍. അഡ്‌ലെയ്ഡ് സ്‌‌‌ട്രൈക്കേര്‍സിന് എതിരായ മത്സരത്തില്‍ തന്‍റെ അവസാന ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞ ശേഷം താരത്തിന് തലകറക്കം അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് കോള്‍ട്ടര്‍ നൈല്‍ കുറച്ച് സമയം മൈതാനത്തിരുന്നു. നായകന്‍ മിച്ചല്‍ മാര്‍ഷുമായി ചര്‍ച്ച ചെയ്ത ശേഷം നഥാന്‍ ആറാം പന്തെറിഞ്ഞു. ഈ പന്ത് സിക്‌സ് ആകുകയും ചെയ്തു. എന്നാല്‍ മത്സരശേഷം താരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസീസ് സ്‌ക്വാഡില്‍ നഥാന്‍ കോള്‍ട്ടര്‍ നൈല്‍ ഇടംപിടിച്ചിരുന്നു.