മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യന്‍ പര്യടനം നഷ്ടമാകും. പരിക്കാണ് താരത്തിന് വിനയായത്. അഞ്ച്  ഏകദിനങ്ങളും മൂന്ന് ട്വന്റി20യുമാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുന്നത്. പാക്കിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയും താരത്തിന് നഷ്ടമായേക്കുമെന്ന് സൂചനയുണ്ട്. 

ഇന്ത്യയിലേക്കെത്തുന്ന ഓസീസ് ടീമിന് കനത്ത തിരിച്ചടിയാണ് നേരിടാന്‍ പോകുന്നത്. പരിക്ക് കാരണം ഇന്ത്യന്‍ പര്യടനം നഷ്ടമാകുന്ന രണ്ടാമത്തെ ഓസീസ് പേസറാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. നേരത്തെ, ജോഷ് ഹേസല്‍വുഡും ഇന്ത്യയിലേക്ക് ഉണ്ടാവില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരുന്നു.