ആരാധകര്‍ എപ്പോഴും എന്നെ കോലിയുമായി താരതമ്യം ചെയ്യാറുണ്ട്. കോലി വലിയ കളിക്കാരനാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തുപോലുമില്ല.ഞാന്‍ കരിയര്‍ തുടങ്ങിയിട്ടേ ഉള്ളു

കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് പാക് യുവതാരം ബാബര്‍ അസം. കോലി വലിയ കളിക്കാരനാണ്.ഞാന്‍ അദ്ദേഹത്തിന്റെ അടുത്തുപോലുമെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹവുമായി തന്നെ താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നും അസം പറഞ്ഞു.

ആരാധകര്‍ എപ്പോഴും എന്നെ കോലിയുമായി താരതമ്യം ചെയ്യാറുണ്ട്. കോലി വലിയ കളിക്കാരനാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തുപോലുമില്ല.ഞാന്‍ കരിയര്‍ തുടങ്ങിയിട്ടേ ഉള്ളു. കോലിയാകട്ടെ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ കളിക്കാരനും. കോലിയുടെ നേട്ടത്തിനൊപ്പമെത്തിയാല്‍ മാത്രമെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമുള്ളു.അസം പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ അസം പാക് യുവതാരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു. അസം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റ്സ്മാന്‍മാരില്‍ ഒരാളാകുമെന്നും കോലിയോളം പ്രതിഭയുള്ള കളിക്കാരനാണെന്നും പാക് കോച്ച് മിക്കി ആര്‍തര്‍ പറഞ്ഞിരുന്നു.