വിലക്ക് നീക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. മൂവരും തെറ്റ് സമ്മതിക്കുകയും ശിക്ഷ സ്വീകരിക്കുകയും ചെയ്തവരാണ്, അതിനാല്‍ വിലക്ക് പിന്‍വലിക്കരുതെന്ന്...

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന സ്റ്റീവ് സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍ക്രോഫ്‌റ്റ് എന്നിവരുടെ വിലക്ക് പിന്‍വലിക്കുന്ന കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ പരിഗണിക്കുകയാണ്. മൂവരും വിലക്കിലായശേഷം ഒരു പരമ്പര പോലും ജയിക്കാത്തതും ഇന്ത്യക്കെതിരായ പരമ്പര ആരംഭിക്കുന്നതുമാണ് ഇതിന് കാരണാം. വിലക്ക് മാറ്റണമെന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷന്‍റെ അപേക്ഷയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.

എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സുപ്രധാനമായ തീരുമാനത്തിന് തയ്യാറെടുക്കേ വിലക്ക് നീക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. മൂവരും തെറ്റ് സമ്മതിക്കുകയും ശിക്ഷ സ്വീകരിക്കുകയും ചെയ്തവരാണ്, അതിനാല്‍ വിലക്ക് പിന്‍വലിക്കരുതെന്ന് ജോണ്‍സണ്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബാന്‍ക്രോഫ്‌റ്റിന്‍റെ വിലക്ക് അവസാനിക്കാനിരിക്കേ സ്‌മിത്തിന്‍റെയും വാര്‍ണറുടെയും വിലക്ക് കുറയ്ക്കുന്നത് ശരിയല്ലെന്നാണ് മിച്ചലിന്‍റെ പക്ഷം. 

Scroll to load tweet…

മിച്ചലിന്‍റെ അഭിപ്രായത്തെ ഇതിഹാസ താരം ഇയാന്‍ ചാപ്പല്‍ പിന്തുണച്ചിട്ടുണ്ട്. നിലവിലെ നിയമമനുസരിച്ച് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും മാര്‍ച്ച് 29വരെ വിലക്ക് നേരിടണം.