ഇന്ത്യൻ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ബംഗളൂരു എഫ് സി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. എവേ മത്സരത്തിൽ മുംബൈ സിറ്റിയെ ഒന്നിനെതിരെ 3 ഗോളിന് തോൽപ്പിച്ചാണ് മുന്നേറ്റം. ബംഗളുരുവിനായി നായകന്‍ സുനിൽ ഛേത്രി ഇരട്ടഗോള്‍ നേടി. ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ബംഗളുരുവിനെ മുന്നിലെത്തിച്ച ഛേത്രി, 52ആം മിനിറ്റില്‍ രണ്ടാം ഗോളും നേടി. 63ആം മിനിറ്റില്‍ മികു ഗോള്‍പ്പട്ടിക തികച്ചു 76ആം മിനിറ്റില്‍ ലിയോ കോസറ്റയാണ് മുംബൈയുടെ ആശ്വാസഗോള്‍ നേടിയത്. 11 കളിയിൽ ബംഗളുരുവിന് 21 പോയിന്‍റുണ്ട്. 14 പോയിന്‍റുളള മുംബൈ അഞ്ചാം സ്ഥാനത്ത് തുടരും.