Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പ് തോല്‍വിക്ക് ബംഗ്ലാദേശ് ആരാധകര്‍ കോലിക്ക് കൊടുത്ത മുട്ടന്‍ പണി

ഏഷ്യാ കപ്പില്‍ വിരാട് കോലി കളിച്ചില്ലെങ്കിലും ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ  കിരീടം നേടിയതോടെ പണി കിട്ടിയത് ക്യാപ്റ്റന്‍ വിരാട് കോലിക്കാണ്. ഏഷ്യാ കപ്പിലെ തോല്‍വിയുടെ പേരില്‍ വിരാട് കോലിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്താണ് ബംഗ്ലാദേശ് ആരാധകര്‍ പണി കൊടുത്തത്. ഫൈനലില്‍ സെഞ്ചുറി അടിച്ച ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ വിവാദ പുറത്താകലാണ് കോലിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യാനുള്ള പ്രകോപനം.

 

Bangladesh Hackers Deface Virat Kohlis Website
Author
Dhaka, First Published Oct 3, 2018, 3:28 PM IST

ധാക്ക: ഏഷ്യാ കപ്പില്‍ വിരാട് കോലി കളിച്ചില്ലെങ്കിലും ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ  കിരീടം നേടിയതോടെ പണി കിട്ടിയത് ക്യാപ്റ്റന്‍ വിരാട് കോലിക്കാണ്. ഏഷ്യാ കപ്പിലെ തോല്‍വിയുടെ പേരില്‍ വിരാട് കോലിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്താണ് ബംഗ്ലാദേശ് ആരാധകര്‍ പണി കൊടുത്തത്. ഫൈനലില്‍ സെഞ്ചുറി അടിച്ച ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ വിവാദ പുറത്താകലാണ് കോലിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യാനുള്ള പ്രകോപനം.

Bangladesh Hackers Deface Virat Kohlis Websiteകുല്‍ദീപ് യാദവിന്റെ പന്തില്‍ ധോണിയുടെ മിന്നല്‍ സ്റ്റമ്പിംഗിലാണ് ദാസ് പുറത്തായത്. റീപ്ലേകളില്‍ ദാസിന്റെ കാല്‍ ക്രിസിനകത്താണോ എന്ന് വ്യക്തമായില്ലെങ്കിലും സംശയത്തിന്റെ ആനുകൂല്യം നല്‍കാതെ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു.
 
ഇതിനെതിരെ ബംഗ്ലാദേശ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചാരണം അഴിച്ചുവിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കോലിയുടെ വെബ്സൈറ്റും ഹാക്ക് ചെയ്തത്. സൈബര്‍ സെക്യൂരിറ്റി ഇന്റലിജന്‍സ്(സിഎസ്ഐ) എന്ന സംഘമാണ് കോലിയുടെ സൈറ്റ് ഹാക്ക് ചെയ്ത് സന്ദേശമിട്ടതെന്ന് ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണെന്നും ലിറ്റണ്‍ ദാസ് എങ്ങനെയാണ് പുറത്തായതെന്ന് ഐസിസി വിശദീകരിക്കണമെന്നും അമ്പയര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആരാധകര്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നു.

ഇന്ത്യന്‍ ടീമിനോട് ദേഷ്യമൊന്നുമില്ലെങ്കിലും നിങ്ങള്‍ക്കാണ് ഇത് സംഭവിച്ചതെങ്കില്‍ എങ്ങനെ ഉണ്ടാവുമായിരുന്നുവെന്നും സന്ദേശത്തില്‍ ചോദിക്കുന്നു. ഐസിസി എല്ലാ രാജ്യങ്ങളെയും ഒരുപോലെ കാണണമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. വെബ്സൈറ്റ് ഇപ്പോള്‍ പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്. Bangladesh Hackers Deface Virat Kohlis Websiteഏഷ്യാ കപ്പില്‍ വിശ്രമം അനുവദിച്ചതിനെത്തുടര്‍ന്ന് വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്.

Follow Us:
Download App:
  • android
  • ios