ബംഗ്ലാദേശ് വനിതകള്‍ ഏഴ് വിക്കറ്റിന് ഇന്ത്യയെ അട്ടിമറിച്ചു.
ക്വാലലംപുര്: ഏഷ്യ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റില് ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തോല്വി. ബംഗ്ലാദേശ് വനിതകള് ഏഴ് വിക്കറ്റിന് ഇന്ത്യയെ അട്ടിമറിച്ചു. വനിതാ ക്രിക്കറ്റില് ആദ്യമായിട്ടാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരേ വിജയിക്കുന്നത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. നിശ്ചിത ഓവറിര് ഏഴ് വിക്കറ്റ് നഷ്ടത്തില് 141 റണ്സെടുക്കാന് മാത്രമാണ് ഇന്ത്യക്ക് സാധിച്ചത്. 42 റണ്സെടുത്ത ക്യാപ്റ്റന് ഹര്മന്പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറര്. ദീപ്തി ശര്മ 32 റണ്സെടുത്തു.
മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് രണ്ട് പന്ത് മാത്രം ബാക്കി നില്ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില് ലക്ഷ്യം മറികടന്നു. 52 റണ്സെടുത്ത ഫര്ഗാന ഹഖ്, 33 റണ്സെടുത്ത ഷമിമ സുല്ത്താന എന്നിവരാണ് വിജയം എളുമപ്പമാക്കിയത്.
