വെല്ലിംഗ്ടണ്‍: ഒന്നാം ഇന്നിംഗ്സില്‍ 595 റണ്‍സടിച്ചിട്ടും ബംഗ്ലാദേശിന്റെ തലവര മാറിയില്ല. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാ കടുവകള്‍ ഏഴു വിക്കറ്റിന് തോറ്റു. ആദ്യ ഇന്നിംഗ്സില്‍ 595 റണ്‍സടിച്ച ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ 160 റണ്‍സിന് ഓള്‍ ഔട്ടായി. സമനിലയിലേക്കെന്ന തോന്നിച്ച മത്സരത്തില്‍ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്കോര്‍ ബംഗ്ലാദേശ് 595/8, 160, ന്യൂസിലന്‍ഡ് 539, 217/3. ഒന്നാം ഇന്നിംഗ്സില്‍ 595 റണ്‍സടിച്ചിട്ടും ടെസ്റ്റില്‍ ഒരു ടീം തോല്‍ക്കുന്നത് ഇതാദ്യമാണ്.
സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണും(90 പന്തില്‍ 104 നോട്ടൗട്ട്) റോസ് ടെയ്‌ലറുമാണ്(60) കീവീസിന് അപ്രതീക്ഷിത ജയമൊരുക്കിയത്. നേരത്തെ മൂന്ന് വിക്കറ്റ് വീഴ്‌ത്തി ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ സാന്റ്‌നറും വാഗ്നറും ചേര്‍ന്നാണ് ബംഗ്ലാദേശിനെ 160 റണ്‍സില്‍ ഒതുക്കിയത്. 50 റണ്‍സടിച്ച സാബിര്‍ റഹ്മാന്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പൊരുതി നിന്നത്.
ഒമ്പത് വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ 200 റണ്‍സിന് മുകളിലുള്ള സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്. രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ വില്യാസണ്‍ ടെസ്റ്റ് ചരിത്രത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ചുറിയാണ്. 39.4 ഓവറിലാണ് കീവീസ് വിജയലക്ഷ്യമായ 217 റണ്‍സടിച്ചത്. ടെസ്റ്റ് ചരിത്രത്തില്‍ വേഗമേറിയ രണ്ടാമത്തെ ചേസിംഗാണിത്.
