ബാഴ്‌സലോണയ്‌ക്കുവേണ്ടി റഫീഞ്ഞ്യ രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ സൂപ്പര്‍താരം ലിയോണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവര്‍ ഓരോ ഗോളുകള്‍ വീതം നേടി. ആദ്യ പകുതിയില്‍ മൂന്നു ഗോളിന് മുന്നിലായിരുന്നു ബാഴ്‌സലോണ. രണ്ടാം പകുതിയിലാണ് ബാഴ്‌സയുടെ പട്ടിക തികച്ച ഗോള്‍ മെസി നേടിയത്. ഇതിനുപിന്നാലെ മെസി മഞ്ഞ കാര്‍ഡ് കാണുകയും ചെയ്‌തു. ഡിപ്പോര്‍ട്ടീവോ താരം ലോര്‍ രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. സ്‌പാനിഷ് ലീഗിലെ മറ്റൊരു മല്‍സരത്തില്‍ സെവിയ്യ 3-2 എന്ന സ്‌കോറിന് ലെഗെയ്ന്‍സിനെ തോല്‍പ്പിച്ചു. പോയിന്റ് നിലയില്‍ എട്ടു കളികളില്‍ 17 പോയിന്റുള്ള സെവിയ്യയാണ് ഒന്നാമത്. ഇത്രയും കളികളില്‍ 16 പോയിന്റുള്ള ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണ്. ഒരു മല്‍സരം കുറച്ചു കളിച്ച റിയല്‍ മാഡ്രിഡ് 15 പോയിന്റുമായി നാലാം സ്ഥാനത്താണ്.