ന്യൂകാസില്‍: മെസിയെയും ബാഴ്‌സലോണയെയും വാനോളം പുകഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. ചാമ്പ്യന്‍സ് ലീഗിലെ മികച്ച ടീം ബാഴ്‌സലോണയാണെന്ന് ഗാര്‍ഡിയോള അഭിപ്രായപ്പെട്ടു. ബാഴ്‌സയെ മികച്ച ടീമായി നിലനിര്‍ത്തുന്നത് അര്‍ജന്‍റീനിയന്‍ താരം ലിയോണല്‍ മെസിയാണെന്നും സിറ്റി പരിശീലകന്‍ പറഞ്ഞു.

സിറ്റിയാകുമോ ചാമ്പ്യന്‍സ് ലീഗില്‍ ഇത്തവണ ഫേവറേറ്റുകള്‍ എന്ന ചോദ്യത്തിന് ലിയോണല്‍ മെസി കളിക്കുന്ന ടീമാണ് ലോകത്തെ മികച്ച ടീമെന്നായിരുന്നു പെപ് ഗാര്‍ഡിയോളയുടെ മറുപടി. തുടര്‍ച്ചയായ 18 ജയങ്ങള്‍ നേടി മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ്. ബുധനാഴച്ച മാഞ്ചസ്റ്റര്‍ സിറ്റി ഒരു ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പിച്ചിരുന്നു.