റയല്‍ സോദിദാദിനെ കീഴടക്കി ബാഴ്‌സലോണ കോപ്പ ഡെല്‍റേ സെമിഫൈനലില്‍ കടന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് രണ്ടാം പാദ മത്സരത്തില്‍ ബാഴ്‌സയുടെ ജയം. ഡെനിസ് സുവാരസ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ലിയോണല്‍ മെസ്സി, ലൂയിസ് സുവാരസ്, ട്യൂറാന്‍ എന്നിവരാണ് ബാഴ്‌സയ്ക്കായി മറ്റ് ഗോളുകള്‍ നേടിയത്. ജ്വാന്‍മി, ഡ സില്‍വ എന്നിവര്‍ സോദിദാദിനായി ഗോള്‍ മടക്കി. ആദ്യ പാദ മത്സരത്തില്‍ ബാഴ്‌സ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു.