ബാഴ്‌സലോണ: സ്വാതന്ത്യം തേടി കാറ്റലോണിയയിൽ ഇന്ന് നടക്കുന പ്രക്ഷോഭത്തില്‍ പങ്ക് ചേരുമെന്ന് ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബ്. എസ്പാനിയോള്‍, ജിറോണ ടീമുകളും ബാഴ്സക്കൊപ്പം സമരത്തിനുണ്ടാകുമെന്ന് ക്ലബ്ബ് പ്രസിഡന്റ് വ്യക്തമാക്കി. കാറ്റലോണിയ സ്വതന്ത്രമായാൽ ഏത് ഫുട്ബോള്‍ ലീഗല്‍ കളിക്കണമെന്ന് ബാഴ്സലോണ ബോര്‍ഡ് അംഗങ്ങള്‍ തീരുമാനിക്കുമെന്നും ക്ലബ്ബ് വ്യക്തമാക്കി. ഞായറാഴ്ച ലാസ് പാല്‍മിസിനെതിരായ മത്സരം ഒഴിഞ്ഞ ഗാലറിക്ക് മുന്നിലാണ് ബാഴ്സ നടത്തിയത്. കാറ്റലോണിയ പ്രവിശ്യയിൽ നടന്ന ഹിതപരിശോധനയിൽ വോട്ടു ചെയ്തവരി‍ൽ 90 ശതമാനവും സ്വാതന്ത്ര്യ ആവശ്യപ്പെട്ടിരുന്നു.