നിക്ലാസ് സ്യൂലെയുടെ സെല്‍ഫ് ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു ബയേണിന്റെ ജയം. 

മ്യൂനിച്ച്: ജര്‍മ്മന്‍ ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂനിച്ചിന് ജയം. ബയേണ്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് എഫ് സി കൊളോണിനെ തോല്‍പിച്ചു. നിക്ലാസ് സ്യൂലെയുടെ സെല്‍ഫ് ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു ബയേണിന്റെ ജയം. 

ഹാമിഷ് റോഡ്രിഗസ്, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, കോറെന്റിന്‍ ടോളിസ്സോ എന്നിവരാണ് ബയേണിന്റെ സ്‌കോറര്‍മാര്‍. ബയേണ്‍ നേരത്തേ തന്നെ ബുണ്ടസ് ലീഗ കിരീടം ഉറപ്പാക്കിയിരുന്നു. 

മറ്റ് മത്സരങ്ങളില്‍ മെയ്ന്‍സ് 2-1ന് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെയും ഷാല്‍കെ 2-1ന് ഓസ്ബര്‍ഗിനെയും തോല്‍പിച്ച