ബിസിസിഐ ഇടക്കാല ഭരണസമിതിയും ബോർഡ് ഭാരവാഹികളും ഇന്ന് ദില്ലിയിൽ കൂടിക്കാഴ്ച നടത്തും. ശ്രീശാന്തിന് അനുകൂലമായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് യോഗം. ബിസിസിഐ നിലപാട് അറിഞ്ഞതിന് ശേഷമെ വിലക്ക് നീക്കൂവെന്നാണ് കെസിഎയുടെ വിശദീകരണം. ഒത്തുകളി വിവാദത്തിൽ കുറ്റവിമുക്തനാക്കപ്പെട്ട തനിക്ക് ബിസിസിഐ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍റെ കത്തും ബിസിസിഐ പരിഗണിക്കും.