ധര്‍മശാല: ഐപിഎല്ലിന് പുറമേ മിനി ഐപിഎല്ലുമായി ബിസിസിഐ വരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ മുതലാണ് ഐപിഎല്ലിന്റെ ചെറിയ രൂപമായ മിനി ഐപിഎല്‍ നടത്തുക. വിദേശത്ത് നടക്കുന്ന ടൂര്‍ണമെന്റില്‍ ഐപിഎല്ലിലെ എല്ലാ ടീമുകളും പങ്കെടുക്കും. രണ്ടാഴ്ചയാണ് ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം.
തീയതിയും വേദിയും പിന്നീട് തീരുമാനിക്കുമെന്ന് ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ധര്‍മശാലയില്‍ ചേര്‍ന്ന ബിസിസിഐ വര്‍ക്കിംഗ് ബോര്‍ഡ് യോഗത്തിന് ശേഷമാണ് അധ്യക്ഷന്‍ മിനി ഐപിഎല്‍ നടത്തുന്ന കാര്യം പ്രഖ്യാപിച്ചത്.
