ഡിജിറ്റല്‍ സംപ്രേക്ഷണത്തിലെ സമയനഷ്ടം ഒഴിവാക്കാന്‍ തീരുമാനം

മുംബൈ: ഓണ്‍ലൈന്‍ വഴിയുള്ള ഡിജിറ്റല്‍ ക്രിക്കറ്റ് സംപ്രേക്ഷണത്തില്‍ നിര്‍ണായക തീരുമാനവുമായി ബിസിസിഐ. ഇനിമുതല്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന അതേ സമയത്തുതന്നെ ഓണ്‍ലൈന്‍ ബ്രോഡ്കാസ്റ്റ് ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. നിലവില്‍ ടെലിവിഷനില്‍ നടക്കുന്നതിനേക്കാള്‍ അഞ്ച് മിനുറ്റ് വൈകിയാണ് ഓണ്‍ലൈനില്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്.

ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ സമയനഷ്ടം കൂടാതെ ആരാധകര്‍ക്ക് കാണാനാകും. ഈ നീക്കം ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും സാമ്പത്തികമായി ബിസിസിഐയ്ക്കും മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ ആറിന് ഡിജിറ്റല്‍ സംപ്രേക്ഷണാവകാശത്തിനായി നടക്കുന്ന ലേലത്തിനായി ഗൂഗിള്‍, ഫേസ്ബുക്ക്, ജിയോ അടക്കമുള്ള ആറ് വന്‍കിട കമ്പനികള്‍ രംഗത്തുണ്ട്. ഏഴ് കോടി രൂപയാണ് ലേലത്തിനുള്ള അടിസ്ഥാന വില.