മുംബൈ: ലോധാ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പഠിക്കാന്‍ ഏഴംഗ സമിതിക്ക് ബിസിസിഐ രൂപം നല്‍കി സൗരവ് ഗാംഗുലിയും ടി സി മാത്യുവും സമിതിയിലുണ്ട്. അതേസമയം ബിസിസിഐ മെല്ലപ്പോക്കില്‍ അതൃപ്തനായ വിനോദ് റായി രാജിക്കൊരുങ്ങുന്നതായി സൂചനയുണ്ട്.

മുംബൈയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്റെ തീരുമാനപ്രകാരമാണ് 7അംഗ സമിതിയെ ബിസിസിഐ പ്രഖ്യാപിച്ചത്.മുതിര്‍ന്ന ബിസിസിഐ അംഗം രാജീവ് ശുക്ല അധ്യക്ഷനായ സമിതിയില്‍ ബംഗള്‍ ക്രികകറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, ബിസിിഐ വൈസ് പ്രസിഡന്റ് ടി സി മാത്യു, ഇടക്കാല സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരും അംഗങ്ങളാകും ലോധാ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിനൊപ്പം, സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനായി ബിസിസിഐക്ക് വിയോജിപ്പുള്ള പ്രധാന വിഷയങ്ങള്‍ കണ്ടെത്താനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം പത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കുന്ന ജൂലൈ 14ന് മുന്‍പായി ബിസസിഐ ജനറല്‍ ബോഡി ചേരാനും തീരുമാനമായി . അതേസമയം ബിസിസിഐ നീക്കം ലോധാ സമിതി റിപ്പോര്ര്‍ട്ട് നടപ്പാക്കാന്‍ വൈകിക്കുന്നതിന് വേണ്ടിയാണെന്ന വിലയിരുത്തലിലാണ് വിനോദ് റാ.ി അദ്യക്ഷനായ ഇടക്കാല സമിതി. സെപ്റ്റംബറിനുള്ളളില്‍ ലോധാ സമിതി നിര!േദശേങങല്‍ നടപ്പാക്കിയില്ലെങ്കില്‍ വിനോദ് റായി രാജി വയ്ക്കുമെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.