അർജുന അവാർഡ്: ശിഖർ ധവാനേയും മന്ദാനയേയും ബിസിസിഐ ശുപാർശ ചെയ്തു
- ഇരുവരുടേയും പേരുകൾ കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്കായി അയച്ചു കൊടുത്തിട്ടുണ്ടെന്ന് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി
മുംബൈ: ഇൗ വർഷത്തെ അർജുന പുരസ്കാരങ്ങൾക്കായി ക്രിക്കറ്റ് രംഗത്തു നിന്ന് ശിഖർ ധവാനേയും സ്മൃതി മന്ദാനയേയും ബിസിസിഐ ശുപാർശ ചെയ്തു. ഇരുവരുടേയും പേരുകൾ കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്കായി അയച്ചു കൊടുത്തിട്ടുണ്ടെന്ന് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി മാധ്യമപ്രവർത്തകരെ അറിയിച്ചു.
32-കാരനായ ശിഖർ ധവാൻ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്ന ഇടങ്കയ്യൻ ബാറ്റ്സ്മാനാണ്. ഇന്ത്യൻ വനിതാ ടീമിന്റെ ഓപ്പണറായ മന്ദാന കഴിഞ്ഞ വർഷം നടന്ന വനിതാ ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്.