മുംബൈ: പ്രതിഫലം സംബന്ധിച്ച് ഐസിസിയുമായി തുടരുന്ന തർക്കത്തിൽ പുതിയ സമ്മർദ്ദ തന്ത്രവുമായി ബിസിസിഐ രംഗത്ത്. ജൂണിൽ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചാണ് ബിസിസിഐ സമ്മർദ്ദം.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന ദിവസമായ ഇന്നും ബിസിസിഐ ടീമിന്‍റെ പട്ടിക ഐസിസിക്ക് നൽകിയില്ല. ജുണ്‍ ഒന്നിന് ഇംഗ്ലണ്ടിൽ തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫിയിൽ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്.
ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാനും ഇംഗ്ലണ്ടും ടീമുകളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓസ്ട്രേലിയയും ന്യൂസിലൻഡും കഴിഞ്ഞ ദിവസം തന്നെ ടീമിനെ പ്രഖ്യാപിച്ചിരുന്നു.
ഏപ്രിൽ 27ന് ചേരുന്ന ഐസിസി ബോർഡ് യോഗത്തിൽ അനുകൂല തീരുമാനമുണ്ടായാൽ ചാമ്പ്യന്‍സ് ട്രോഫിക്ക് ടീമിനെ അയയ്ക്കാം എന്ന നിലപാടിലാണ് ബിസിസിഐ.
