മുംബൈ: ലോധ സമിതി റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പിലാക്കാനാകില്ലെന്ന് ബിസിസിഐ.റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെകുറിച്ച് ലോധസമിതിക്ക് നൽകിയ സത്യവാങ്മൂലത്തിലാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. ബിസിസിഐ അധ്യക്ഷൻ അനുരാഗ് ഠാക്കൂറും സെക്രട്ടറി അജയ് ഷിര്‍ക്കെയും ഇ-മെയിൽ വഴിയാണ് നിലപാട് അറിയിച്ചത്.

ഭൂരിഭാഗം ക്രിക്കറ്റ് അസോസിയേഷനുകളും ലോധസമിതി നിര്‍ദ്ദേശങ്ങൾ പൂര്‍ണമായും നടപ്പിലാക്കാനാകില്ലെന്നാണ് നിലപാട് അറിയിച്ചതെന്ന് അനുരാഗ് ഠാക്കൂര്‍ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസം 21ന് രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശപ്രകരമാണ് ബിസിസിഐ നിലപാട് അറിയിച്ചത്.

ബിസിസിഐ യോഗങ്ങളുടെ വിശദാംശങ്ങളും ഒപ്പം നൽകിയിട്ടുണ്ട്. 1975ലെ തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ബിസിസിഐക്ക് ലോധ നിര്‍ദ്ദേശങ്ങൾ നടപ്പിലാക്കാൻ നാലിൽ മൂന്ന് അംഗങ്ങളുടെ പിന്തുണ വേണമെന്നാണ് ബിസിസിഐയുടെ വാദം.