മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐയുടെ പെരുമാറ്റച്ചട്ടം. ലൈംഗികാതിക്രമങ്ങൾ, റാഗിംഗ്, ജൂനിയർ താരങ്ങളോടുള്ള സീനിയർ താരങ്ങളുടെ മോശം പെരുമാറ്റം ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് ബിസിസിഐ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്. പ്രൊഫഷണൽ ക്രിക്കറ്റർമാർ അറിഞ്ഞിരിക്കേണ്ട നൂറ് കാര്യങ്ങൾ എന്ന പേരിലാണ് ബിസിസിഐ പെരുമാറ്റംച്ചട്ടം ഉൾപ്പെടുത്തിയ ഹാൻഡ്ബുക്ക് പുറത്തിറക്കിയത്.