ഋഷഭ് പന്തിന്റേയും (48 പന്തില്‍ 85) ശ്രേയാസ് അയ്യരുടേയും (31 പന്തില്‍ 52) അര്‍ധ സെഞ്ചുറിയാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
ബംഗളൂരു: ഇന്ത്യന് പ്രീമിയര് ലീഗില് ഡല്ഹി ഡെയര്ഡെവിള്സിനെതിരേ റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 175 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡെല്ഹി നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്സ് അടിച്ചെടുത്തത്.
ഋഷഭ് പന്തിന്റേയും (48 പന്തില് 85) ശ്രേയാസ് അയ്യരുടേയും (31 പന്തില് 52) അര്ധ സെഞ്ചുറിയാണ് ഡല്ഹിക്ക് ഭേദപ്പെട്ട സ്കോര് സമ്മാനിച്ചത്. ഡല്ഹി നിരയില് രണ്ടക്കം കണ്ട മറ്റൊരുതാരം രാഹുല് തെവാട്ടിയയാണ്. തെവാട്ടിയ ഒമ്പത് പന്തില് പുറത്താവാതെ 13 റണ്സെടുത്തു.
ജേസണ് റോയ് (5), ഗൗതം ഗംഭീര് (3), ഗ്ലെന് മാക്സവെല് (4)എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാര്.
