ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ അവസാന നിമിഷഗോളില്‍ ബെംഗലുരു എഫ്‌സി രക്ഷപ്പെട്ടു. ഇരുവരും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ 64ാം മിനിറ്റില്‍ ഫെഡറിക്കോ ഗല്ലേഗോയിലൂടെ നോര്‍ത്ത് ഈസ്റ്റ് ലീഡ് നേടി.
ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ അവസാന നിമിഷഗോളില്‍ ബെംഗലുരു എഫ്‌സി രക്ഷപ്പെട്ടു. ഇരുവരും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ 64ാം മിനിറ്റില്‍ ഫെഡറിക്കോ ഗല്ലേഗോയിലൂടെ നോര്‍ത്ത് ഈസ്റ്റ് ലീഡ് നേടി. എന്നാല്‍ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ബെംഗലുരുവിന്റെ ഭൂട്ടാന്‍ താരം ചെഞ്ചൊ നേടിയ തകര്‍പ്പന്‍ ഗോളിലൂടെ ബംഗളൂരു സീസണിലെ ആദ്യ തോല്‍വി ഒഴിവാക്കി.
ഇരുടീമുകളും ആദ്യ പകുതിയില്‍ കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിച്ചില്ല. ടേബിളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഉള്ള ടീമുകളാണ് ബെംഗലുരു എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും. ഇരു ടീമിലേയും ഫോര്‍വേഡുകള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മത്സരത്തില്‍ ഒരു തവണ ബംഗളൂരു എഫ് സിയുടെ ബാക്ക് പാസ് മുതലാക്ക് ഒഗ്‌ബെചെ വല കുലുക്കി എങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.
64ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗോളെത്തി. ഒഗ്‌ബെഷെയുടെ പാസില്‍ നിന്ന് ഗല്ലേഗോ ഗോള്‍ നേടുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ജയം ഉറപ്പിച്ചുവെന്ന് കരുതിയിടത്താണ് ബെംഗലുരു ഒപ്പമെത്തിയത്. ഇഞ്ചുറി മിനിറ്റില്‍ ഈവര്‍ഷം ടീമിലെത്തിയ ഭൂട്ടാന്‍ താരം ബെംഗലുരിനെ ഒപ്പമെത്തിച്ചു.
