ബെംഗളൂരു : ഐഎസ്എല്ലിലെ ആരാധകകൂട്ടങ്ങളില്‍ ഒന്നായ ബെംഗളൂരു എഫ്‌സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെക്കുറിച്ച് പുതുതായി എത്തുന്ന വാര്‍ത്ത അത്ര സുഖകരമല്ല. ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തില്‍ നടന്ന ബെംഗളൂരു എഫ്‌സി-എഫ്‌സി പൂനെ മത്സരത്തിന് ശേഷം ബെംഗളൂരു ആരാധകര്‍ പൂനെയെ പിന്തുണയ്ക്കാനെത്തിയവരെ കായികമായി നേരിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചെന്നൈയിന്‍ എഫ്‌സിയുടെ ആരാധകരാണ് പൂനെ സിറ്റി എഫ്‌സിയെ പിന്തുണയ്ക്കുന്നുവെന്ന ഫ്‌ളക്‌സുമായി സ്റ്റേഡിയത്തിലെത്തിയത്. ഇവരെയാണ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് കായികമായി നേരിട്ടതെന്ന് ചെന്നൈയിന്‍ ആരാധകര്‍ പോലീസിന് പരാതി നല്‍കി. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനിലപാലിച്ചിരുന്നു.

സ്റ്റേഡിയത്തില്‍ വെച്ചു തന്നെ ബെംഗളൂരു ആരാധകര്‍ തങ്ങള്‍ക്കെതിരേ തിരിഞ്ഞിരുന്നു. പിന്നീട്, മത്സരശേഷം സ്റ്റേഡിയത്തിന് പുറത്തെത്തിയ തങ്ങളെ ഇവര്‍ അക്രമിച്ചുവെന്നും ഓറഞ്ച് ആര്‍മി ഫാന്‍ ക്ലബ്ബ് അംഗങ്ങള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.