ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗ്ലളൂരു എഫ്‌സിക്ക് ജയം. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന് ഒന്നിരെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബംഗളൂരു തോല്‍പ്പിച്ചത്. ചെഞ്ചോയാണ് ബംഗളൂരുവിനായി ഒരു ഗോള്‍ നേടിയത്.

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗ്ലളൂരു എഫ്‌സിക്ക് ജയം. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന് ഒന്നിരെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബംഗളൂരു തോല്‍പ്പിച്ചത്. ചെഞ്ചോയാണ് ബംഗളൂരുവിനായി ഒരു ഗോള്‍ നേടിയത്. ഒന്ന് മിസ്ലാവ് കൊമൊര്‍സ്‌കിയുടെ സെല്‍ഫായിരുന്നു. ഫെഡെറിക്കോ ഗലേഗോയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഒരു ഗോള്‍ നേടിയത്. 

14ാം മിനിറ്റില്‍ ബംഗളൂരു മുന്നിലെത്തി. കൊമോര്‍സ്‌കിയുടെ സെല്‍ഫ് ഗോളാണ് ബംഗളൂരുവിന് ലീഡ് സമ്മാനിച്ചത്. ഒരു ഗോളിന്റെ ലീഡില്‍ ബംഗളൂരു ഒന്നാം പകുതി അവസാനിപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. 60ാം മിനിറ്റില്‍ ഗലേഗോയാണ് നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചത്. എന്നാല്‍ 71ാം മിനിറ്റില്‍ ഭൂട്ടാന്‍ താരം ചെഞ്ചോ ബംഗളൂരുവിന്റെ രക്ഷകനായി.