ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ ബംഗളൂരു എഫ്‌സിക്ക് വിജയം. മികു നേടിയ ഒരു ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം .41ാം മിനിറ്റിലായിരുന്നു വെനസ്വേലന്‍ താരത്തിന്റെ ഗോള്‍.  

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ ബംഗളൂരു എഫ്‌സിക്ക് വിജയം. മികു നേടിയ ഒരു ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം .41ാം മിനിറ്റിലായിരുന്നു വെനസ്വേലന്‍ താരത്തിന്റെ ഗോള്‍. സിസ്‌കോ ഹെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു മികുവിന്റ ഗോള്‍. ഐഎസ്എല്‍ നിലവിലെ ചാംപ്യന്മാരാണ് ചൈന്നയിന്‍ എഫ്‌സി. വിരസമായ ആദ്യ പകുതിയുടെ അവസാനത്തിലാണ് ഹോം ഗ്രൗണ്ടായ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ ബംഗളൂരു ഗോള്‍ നേടിയത്. 

ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ്ങിന്റെ പ്രകടനവും ബംഗളൂരുവിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. ഇഞ്ചുറി ടൈമില്‍ ഗ്രിഗറില്‍ നെല്‍സന്റെ ഷോട്ട് സേവ് ചെയ്തത് അടക്കം മികച്ച ഇടപെടലുകള്‍ ഗുര്‍പ്രീതിന്റെ ഭാഗത്ത് നിന്നുണ്ടായി. 

പുതിയ പരിശീലകന്‍ കാര്‍ലസിന് ഐ എസ് എല്ലില്‍ വിജയ തുടക്കം ലഭിച്ചതിന്റെ സന്തോഷത്തിലാകും ബെംഗളൂരു ആരാധകര്‍. കഴിഞ്ഞ തവണ കാണ്ഠീരവയില്‍ നടന്ന രണ്ട് മത്സരത്തിലും ബംഗളൂരു എഫ്‌സി പരാജയപ്പെട്ടിരുന്നു. അതിനെ ഓര്‍മിക്കുന്നതായിരുന്നു ചെന്നൈയിന്‍ എഫ്‌സിയുടെ പ്രകടനം. അവസരങ്ങള്‍ സൃഷ്ടിച്ചത് ചെന്നൈയിനായിരുന്നു.