Asianet News MalayalamAsianet News Malayalam

പെരുമാറ്റം നന്നാക്കണം; കര്‍ണാടക ക്രിക്കറ്റ് താരങ്ങളോട് ബിഷന്‍സിങ് ബേദി

ഗ്രൗണ്ടിലെ പെരുമാറ്റത്തിന് കര്‍ണാടക ക്രിക്കറ്റ് താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍സിങ് ബേദി. സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി സെമിയില്‍ കര്‍ണാടക ഫീല്‍ഡര്‍മാരുടെ മോശം പെരുമാറ്റമാണ് ബേദിയെ ചൊടിപ്പിച്ചത്. സൗരാഷ്ട്ര താരം ചേതേശ്വര്‍ പൂജാരയുടെ ഔട്ട് അംപയര്‍ അനുവദിക്കാതിരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. 

Bishan Singh Bedi on Karnataka cricket fielders attitude
Author
Bengaluru, First Published Jan 29, 2019, 11:58 AM IST

ബംഗളൂരു: ഗ്രൗണ്ടിലെ പെരുമാറ്റത്തിന് കര്‍ണാടക ക്രിക്കറ്റ് താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍സിങ് ബേദി. സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി സെമിയില്‍ കര്‍ണാടക ഫീല്‍ഡര്‍മാരുടെ മോശം പെരുമാറ്റമാണ് ബേദിയെ ചൊടിപ്പിച്ചത്. സൗരാഷ്ട്ര താരം ചേതേശ്വര്‍ പൂജാരയുടെ ഔട്ട് അംപയര്‍ അനുവദിക്കാതിരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. 

ആദ്യ ഇന്നിങ്‌സില്‍ അഭിമന്യൂ മിഥുന്റെ പന്തിലും രണ്ടാം ഇന്നിങ്‌സില്‍ വിനയ് കുമാറിന്റെ പന്തിലുമാണ് പൂജാര കീപ്പര്‍ ക്യാച്ച് നല്‍കിയത്. എന്നാല്‍ രണ്ട് തവണയും അംപയര്‍ ഔട്ട് വിളിച്ചതുമില്ല. ആദ്യ ഇന്നിങ്‌സില്‍ 45 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 131 റണ്‍സും പൂജാര നേടി. വിജയത്തില്‍ നിര്‍ണായകമായതും പൂജാരയുടെ ഇന്നിങ്‌സ് തന്നെ. ഒരു പക്ഷേ പൂജാര പുറത്തായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. വീഡിയോ കാണാം...

അംപയര്‍ ഔട്ട് വിളിക്കാതിരുന്നതോടെ കര്‍ണാടക താരങ്ങളുടെ നിയന്ത്രണം വിട്ടു. ബൗളറായ വിനയ് കുമാര്‍ അംപയറോട് ഒരു കണ്ണട വെയ്ക്കാന്‍ ആംഗ്യം കാണിക്കുകയായിരുന്നു. പിന്നാലെ കര്‍ണാടക ആരാധകര്‍ പൂജാരയെ ചതിയന്‍ എന്ന് വിളിക്കുകയും കൂവുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ബേദിക്ക് പിടിച്ചില്ല. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.. 

ആഭ്യന്തര ക്രിക്കറ്റിലും ഡിആര്‍എസ് സിസ്റ്റം കൊണ്ടുവരണം... എന്നാല്‍ കര്‍ണാടക ഫീല്‍ഡര്‍മാരുടെ പെരുമാറ്റം ഒരുപാട് നന്നാക്കാമായിരുന്നു. അംപയര്‍മാരെ മനുഷ്യന്മാരായി തന്നെ പരിഗണിക്കണം..!!

Follow Us:
Download App:
  • android
  • ios