ഇന്ത്യ- ഇംഗ്ലണ്ട് ടി20 മത്സരത്തിലെ അമ്പയറിംഗ് പിഴവ് വലിയ ചര്‍ച്ചയാകുമ്പോള്‍ സമാനമായ അനുഭവം ന്യൂസിലാന്‍റിനും. ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് ആദ്യ ഏകദിനത്തിലാണ് സംഭവം. കിവീസ് ബാറ്റ് ചെയ്യുന്നതിനിടെയാണ് അമ്പയറുടെ തെറ്റായ തീരുമാനം എടുത്തത്, പിന്നീട് ഡിആര്‍എസിലൂടെ ഔട്ട് വിളിച്ചത് ശരിയല്ലെന്ന് തെളിഞ്ഞു. ഓസ്‌ട്രേലിയന്‍ കളിക്കാര്‍ അപ്പീല്‍ പോലും ചെയ്യാതെയാണ് അമ്പയര്‍ വിക്കറ്റ് അനുവദിച്ചത് എന്നതാണ് രസകരം.

മത്സരത്തില്‍ ന്യൂസിലന്‍ഡ് ആറ് റണ്‍സിനാണ് വിജയിച്ചത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി കംഗാരു പ്രതിരോധം 280 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഓസീസ് താരം സ്റ്റോണിസ് 146 റണ്‍സുമായി പുറത്താകാതെ നിന്നു.
