കളിക്കളത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സികെ വിനീത് ഒറ്റയാനല്ല. മൈതാനത്ത് സികെ വിനീതിന്റ് പ്രധാന കരുത്ത് സഹമലയാളിതാരവും പ്രിയ സുഹൃത്തുമായ റിനോ ആന്റോയാണ്. കൊച്ചിയില്‍ ഒരിക്കല്‍ കൂടി ഗോള്‍ നേടിയപ്പോള്‍ വിനീത് ആഘോഷിച്ചത് പ്രിയ സുഹൃത്ത് റിനോയ്‌ക്കൊപ്പമാണ്.

ഇരുവരുടെയും ആഘോഷം കണ്ട് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പോലും അമ്പരവന്നു. ഗോള്‍ നേടിയതിന് ശേഷം ഗ്രൗണ്ടിന്റെ മൂലയിലേക്ക് മാറിനിന്ന വിനീതിനടുത്തേക്ക് റിനോ എത്തുകയും ഇരുവരും ചേര്‍ന്ന് ആ സന്തോഷം പങ്കിടുകയുമായിരുന്നു. ഇതുവരെയും എന്താണ് ഈ ആഘോഷത്തിന് പിന്നിലെന്ന് അറിയില്ലെങ്കിലും ഉടന്‍ വിനീത് തന്നെ വെളിപ്പെടുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

Scroll to load tweet…

29ാം മിനുട്ടിലാണ് സിയാം ഹങ്കലിന്റെ പാസില്‍ നിന്ന് വിനീത് മഞ്ഞപ്പടയുടെ സമനില ഗോള്‍ നേടിയത്. ഇതോടെ ആദ്യ പകുതി ഇരു ടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. നേരത്തെ ഏഴാം മിനുട്ടില്‍ കോറോയിലൂടെ ഗോവ ആദ്യ ഗോള്‍ നേടിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തായിരുന്നു ഗോവയുടെ ഗോള്‍. ഇടതുവിങ്ങിലൂടെയുള്ള മന്ദര്‍സിംഗ് റാവുവിന്റെ മുന്നേറ്റമാണ് ഗോവയ്ക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍ ഉണര്‍ന്നുകളിച്ച ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ വിനീതിലൂടെ ഗോവയ്ക്ക് മറുപടി നല്‍കി.