കൊച്ചി: ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കപ്പുയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ എം വിജയന്‍. കൊച്ചിയിലെ ആരാധകരാകും കൊല്‍ക്കത്തക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുകയെന്നും വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സച്ചിന്റെ ടീം ഐഎസ്എല്‍ ജേതാക്കളാകുമെന്ന ഉറച്ച വിശ്വസത്തിലാണ് മലയാളത്തിന്റെ സ്വന്തം ഐ എം വിജയന്‍. ലീഗിന്റെ അവസാന ഘടമായപ്പോഴേക്കും ബ്ലാസ്റ്റേഴ്സ് മികവിലേക്കുയര്‍ന്ന കാഴ്ചയാണ് കാണാനായതെന്ന് വിജയന്‍ പറയുന്നു. കൊല്‍ക്കകത്ത നല്ല ടീമാണ്. എന്നാല്‍ കൊച്ചിയില്‍ നിറഞ്ഞുകവിയുന് ആരാധകരെ തോല്‍പ്പിക്കാന്‍ ആവര്‍ക്കാകില്ല.

കമ്മട്ടിപ്പാടത്തിലൂടെ താരമായ മണികണ്ഠനും ഫൈനലിനായി കാത്തിരിക്കുകയാണ്.കലാശപ്പോരാട്ടത്തിനായി കൊച്ചിയിലെ ഗാലറിയിലെത്താന്‍ കാത്തിരിക്കുകയാണ് ഇരുവുരം.